മുല്ലപ്പെരിയാർ: സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെട്ടു സത്യവാങ്മൂലം

12:41 AM Dec 08, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ലം മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​റ​ന്നു​വി​ടു​ന്ന ത​മി​ഴ്നാ​ടി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടു സ​ത്യ​വാ​ങ്മൂ​ലം.

മു​ല്ല​പ്പെ​രി​യാ​ർ കേ​സി​ൽ പൊ​തു​താ​ത്പ​ര്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ച ഡോ. ​ജോ ജോ​സ​ഫാ​ണ് ത​മി​ഴ്നാ​ടി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യി​ൽ അ​ധി​ക സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ച​ത്. അ​ർ​ധ​രാ​ത്രി​യി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ര​ണ്ടു ദി​വ​സ​മാ​ണ് വെള്ളം തു​റ​ന്നു വി​ട്ട​ത്.

അ​ശാ​സ്ത്രീ​യ​വും മ​നു​ഷ്യ​ത്വ വി​രു​ദ്ധ​വു​മാ​യ ന​ട​പ​ടി​യാ​ണ് ത​മി​ഴ്നാ​ടി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത്. ജ​നം പ​രി​ഭ്രാ​ന്തി​യി​ലാ​യെ​ന്നും അ​ർ​ധ​രാ​ത്രി വീ​ടു​പേ​ക്ഷി​ച്ചു പോ​കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം സാ​ഹ​ച​ര്യം തു​ട​ർ​ന്നും ഉ​ണ്ടാ​കു​ന്ന​തു ത​ട​യ​ണം.

ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​ത​ട​ക്കം എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ നേ​രി​ട്ടു​ള്ള സാ​ന്നി​ധ്യ​മു​ണ്ടാ​ക​ണ​മെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.