ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ വിഷയങ്ങളിൽ പ്രതിഷേധിച്ച് പാർലമെന്റിന്റെ ശീതകാല സമ്മേളനം തെലുങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ബഹിഷ്കരിച്ചു. ലോക്സഭയിലും രാജ്യസഭയിലും ഇന്നലെ കറുത്ത വസ്ത്രങ്ങളണിഞ്ഞെത്തിയ ടിആർഎസ് എംപിമാർ ഇരു സഭകളിൽ നിന്നും വാക്കൗട്ട് നടത്തി.
കർഷകരുടെ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിച്ചു നിൽക്കുകയാണെന്ന് പാർട്ടി നേതാവ് കേശവ റാവു ആരോപിച്ചു. തെലുങ്കാനയിൽ നിന്നു എഫ്സിഐ നെല്ല് സംഭരിക്കണം എന്ന ആവശ്യം സർക്കാർ ചെവിക്കൊള്ളുന്നില്ലെന്ന് ടിആർഎസ് എംപി നമ നാഗേശ്വർ റാവു പറഞ്ഞു.
കർഷകരിൽനിന്നു നെല്ലു സംഭരിച്ച് കുടിശിക തീർത്തു കൊടുക്കുക എന്നതു സർക്കാരിന്റെ ഉത്തരവാദിത്വമാണ്. മിനിമം താങ്ങുവില ഉറപ്പു വരുത്തുന്നതിന് പ്രത്യേക ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്നും ടിആർഎസ് ആവശ്യപ്പെട്ടു.
ടിആർഎസ് പാർലമെന്റ് സമ്മേളനം ബഹിഷ്കരിച്ചു
12:41 AM Dec 08, 2021 | Deepika.com