ന്യൂഡൽഹി: സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബത്തിനു നഷ്ടപരിഹാരവും ആശ്രിതർക്കു ജോലിയും നൽകണമെന്ന് രാഹുൽ ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ മരിച്ച കർഷകരുടെ കണക്കുകൾ പോലും സർക്കാരിന്റെ കൈവശമില്ല.
എഴുനൂറിലേറെ കർഷകർ സമരത്തിനിടെ മരിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും സർക്കാരിന്റെ കൈവശമില്ല. കൊല്ലപ്പെട്ട കർഷകർക്കു പഞ്ചാബ് സർക്കാർ നൽകിയ നഷ്ടപരിഹാരത്തിന്റെ വിവരങ്ങൾ സഭയിൽ വയ്ക്കാമെന്നും രാഹുൽ പറഞ്ഞു.
പഞ്ചാബ് സർക്കാർ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതർക്കു ജോലിയും നൽകിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്സഭയിൽ ശൂന്യവേളയിൽ വിഷയം അവതരിപ്പിച്ച രാഹുൽ പ്രസംഗത്തിനുശേഷം കൊല്ലപ്പെട്ട കർഷകരുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ ലോക്സഭ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്തു വയ്ക്കുകയും ചെയ്തു.
കർഷക കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നല്കണം: രാഹുൽ
12:41 AM Dec 08, 2021 | Deepika.com