ന്യൂഡൽഹി: കർഷക പ്രക്ഷോഭം കാരണം ഡൽഹി അതിർത്തിയിൽ ഗതാഗതക്കുരുക്കെന്ന പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ജനുവരി രണ്ടാമത്തെ ആഴ്ചയിലേക്ക് മാറ്റി. സാഹചര്യങ്ങൾ മാറിയതിനാൽ കേസ് മാറ്റണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.
കർഷക നേതാക്കളുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ആവശ്യത്തെ അനുകൂലിച്ചു. ആദ്യമായാണ് സോളിസിറ്റർ ജനറലും പ്രശാന്ത് ഭൂഷണും ഒരേ ആവശ്യമുന്നയിക്കുന്നതെന്ന് ജസ്റ്റീസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചു.
ഡൽഹി ഗതാഗതക്കുരുക്ക്: ഹർജി മാറ്റി
12:41 AM Dec 08, 2021 | Deepika.com