മ​ധ്യ​പ്ര​ദേ​ശി​ൽ ക​ത്തോ​ലി​ക്കാ സ്കൂ​ളി​നു നേ​ർ​ക്ക് ആ​ക്ര​മ​ണം

12:47 AM Dec 07, 2021 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ഗ​​ഞ്ച് ബ​​സോ​​ഡ പ​​ട്ട​​ണ​​ത്തി​​ൽ അ​​ഞ്ഞൂ​​റി​​ല​​ധി​​കം വ​​രു​​ന്ന അ​​ക്ര​​മി​​ക​​ൾ ക​​ത്തോ​​ലി​​ക്കാ സ്കൂ​​ൾ ആ​​ക്ര​​മി​​ച്ചു. മ​​ത​​പ​​രി​​വ​​ർ​​ത്ത​​നം ആ​​രോ​​പി​​ച്ചാ​​ണ് സെ​​ന്‍റ് ജോ​​സ​​ഫ്സ് സ്കൂ​​ളി​​നു നേ​​രേ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്നു പ്രി​​ൻ​​സി​​പ്പ​​ൽ ബ്ര​​ദ​​ർ ആ​ന്‍റ​​ണി പൈ​​നു​​ങ്ക​​ൽ എം എംബി പ​​റ​​ഞ്ഞു.

വി​​ദ്യാ​​ർ​​ഥി​​ക​​ളെ നി​​ർ​​ബ​​ന്ധി​​ത മ​​ത​​പ​​രി​​വ​​ർ​​ത്ത​​ന​​ത്തി​​നു വി​​ധേ​​യ​​രാ​​ക്കു​​ക​​യാ​​ണെ​​ന്ന് ആ​​രോ​പി​ച്ച് ന​​വം​​ബ​​ർ 30ന് ​​ഏ​​താ​​നും ഹി​​ന്ദു സം​​ഘ​​ട​​ന​​ക​​ൾ നി​​വേ​​ദ​​നം ന​​ല്കി​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് മാ​​നേ​​ജ്മെ​​ന്‍റ് പോ​​ലീ​​സി​​നെ വി​​വ​​ര​​മ​​റി​​ച്ചു.

ജ​​ന​​ക്കൂ​​ട്ടം സ്കൂ​ളി​ലെ​ത്തി ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ന്പോ​​ൾ വെ​​റും ര​​ണ്ടു പോ​​ലീ​​സു​​കാ​​രെ മാ​​ത്ര​​മാ​ണു സ്കൂ​​ളി​​ൽ വി​​ന്യ​​സി​​ച്ച​​തെ​​ന്നും അ​​വ​​ർ​​ക്ക് ഒ​​ന്നും ചെ​​യ്യാ​​നാ​​യി​​ല്ലെ​​ന്നും ബ്ര​​ദ​​ർ ആ​​ന്‍റണി പൈ​​നു​​ങ്ക​​ൽ പ​​റ​​ഞ്ഞു.

പ​​ന്ത്ര​​ണ്ടാം ക്ലാ​​സ് ബോ​​ർ​​ഡ് പ​​രീ​​ക്ഷ ന​​ട​​ക്കു​​ന്ന സ​​മ​​യ​​ത്താ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. സ്കൂ​​ളി​​ലെ 1500 വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ​​യാ​ണു ക്രൈ​​സ്ത​​വ​ർ.