ന്യൂഡൽഹി: രാജ്യത്ത് പ്രായപൂർത്തിയായവരിൽ പകുതിയിൽ ഏറെയും പൂർണമായും വാക്സിനേഷൻ സ്വീകരിച്ചു കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് സിംഗ് മാണ്ഡവ്യ പറഞ്ഞു. രണ്ടു ഡോസുകളും ചേർത്ത് രാജ്യത്ത് നിലവിൽ 127 കോടിയിൽ അധികം ആളുകൾക്ക് വാക്സിനുകൾ നൽകിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്തെ പ്രായപൂർത്തിയായവരിൽ 85ശതമാനം ആളുകൾ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു കഴിഞ്ഞു.
ഡൽഹിയിൽ 18 വയസിന് മുകളിലുള്ളവരിൽ 90 ശതമാനം ആളുകളും ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചവരും 60 ശതമാനത്തിനു മുകളിൽ ആളുകൾ രണ്ടു ഡോസും സ്വീകരിച്ചവരാണെന്നും മന്ത്രി പറഞ്ഞു.
ദിവസേന ഡൽഹിയിൽ ഒരു ലക്ഷത്തിന് മുകളിൽ വാക്സിനുകൾ നൽകുന്നുണ്ട്. രണ്ടു ഡോസ് വാക്സിനും സ്വീകരിക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്. ബൂസ്റ്റർ ഡോസുകൾ നൽകുന്ന കാര്യത്തിൽ വിദഗ്ധരുടെയും കേന്ദ്രസർക്കാരിന്റെയും നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും.
കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത ഒഴിവാക്കുന്നതിനായി എല്ലാവരും കോവിഡ് നിയമങ്ങൾ പാലിക്കുകയും നിർബന്ധമയും മാസ്ക് ധരിക്കുകയും വേണം. ഒമിക്രോണ്‍ വൈറസ് ആശങ്ക ഉണ്ടാക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിവയ്ക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.
പകുതിയിലേറെ പേർക്കും വാക്സിൽ നൽകിയെന്ന് കേന്ദ്രം
12:55 AM Dec 06, 2021 | Deepika.com