അഗർത്തല: ഇന്ത്യ-ബംഗ്ലാദേശ് വൈദ്യുതി വിതരണ കരാർ അഞ്ചു വർഷത്തേക്കു പുതുക്കി. പുതിയ കരാർ പ്രകാരം ത്രിപുര സ്റ്റേറ്റ് ഇലക്ട്രിസിറ്റി കോർപറേഷൻ ലിമിറ്റഡ് (ടിഎസ്ഇസിഎൽ) 192 മെഗാവാട്ട് വൈദ്യുതി ബംഗ്ലാദേശിനു നൽകും. നേരത്തേ 160 മെഗാവാട്ട് വൈദ്യുതിയാണ് നൽകിയിരുന്നത്.
2010 ജനുവരി പതിനൊന്നിനാണ് ഇന്ത്യ-ബംഗ്ലാദേശ് വൈദ്യുതി വിതരണക്കരാർ നിലവിൽ വന്നത്. 2021 മാർച്ച് 16ന് കരാറിന്റെ കാലാവധി അവസാനിച്ചിരുന്നു. ടിഎസ്ഇസിഎൽ എംഡി എ.എസ്. കീലിയും ബംഗ്ലാദേശ് ഊർജ സെക്രട്ടറിയും തമ്മിൽ ഡിസംബർ രണ്ടിനാണു പുതുക്കിയ കരാർ ഒപ്പുവച്ചത്.
ബംഗ്ലാദേശിന് 20 ശതമാനത്തിലധികം വൈദ്യുതി നൽകാൻ ധാരണ
12:55 AM Dec 06, 2021 | Deepika.com