ചൈന്നൈ: തമിഴ്നാട്ടിലെ മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെ സംഘടനാ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക്. പാർട്ടിയിലെ ഏറ്റവും ഉന്നതസ്ഥാനങ്ങളായ കോ-ഓർഡിനേറ്റർ, ജോയിന്റ് കോ -ഓർഡിനേറ്റർ പദവികളിലേക്ക് യഥാക്രമം മുൻമുഖ്യമന്ത്രിമാരായ ഒ. പനീർശെൽവവും കെ. പളനിസ്വാമിയും പത്രിക നൽകി.
ഇരുനേതാക്കളും ഒന്നിച്ചെത്തി പത്രിക സമർപ്പിക്കുകയായിരുന്നു. പാർട്ടിയുടെ നിയന്ത്രണത്തിനായി മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല നടത്തുന്ന നീക്കങ്ങളാണ് ഇരുനേതാക്കളെയും കൂടുതൽ അടുക്കാൻ നിർബന്ധിതരാക്കിയത്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പിറ്റേന്ന് ഫലം പ്രഖ്യാപിക്കും. നൂറുകണക്കിന് പാർട്ടി പ്രവർത്തകരുടെ അകന്പടിയോടെയാണ് ഇരുവരും ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തെത്തിയത്. ഒട്ടേറെ പ്രവർത്തകരും രണ്ടുനേതാക്കൾക്കുംവേണ്ടി പത്രികകൾ സമർപ്പിച്ചിട്ടുണ്ട്.
പളനിസ്വാമിയും പനീർശെൽവവും പത്രിക നൽകി
12:42 AM Dec 05, 2021 | Deepika.com