ന്യൂഡൽഹി: കോവിഡ് വാക്സിനുകളുടെ കാര്യക്ഷമത പുനഃപരിശോധിക്കണമെന്നും ബൂസ്റ്റർ ഡോസുകളുടെ സാധ്യത പരിഗണിക്കണമെന്നും പാർലമെന്ററി സമിതിയുടെ ശിപാർശ. ഒമിക്രോണ്‍ സംബന്ധിച്ച ആശങ്ക പെരുകുന്നതിനിടെയാണ് ആരോഗ്യം സംബന്ധിച്ച വിഷയങ്ങൾ പരിഗണിക്കുന്ന പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ഈ നിർദേശമെന്നതാണു ശ്രദ്ധേയം.
കോവിഡ് രണ്ടാം തരംഗത്തിലെ മരണസംഖ്യ ചൂണ്ടിക്കാട്ടിയ സമിതി, രോഗവ്യാപനം തടയാൻ ആരോഗ്യമന്ത്രാലയം സ്വീകരിച്ച നടപടികൾ അപര്യാപ്തമാണെന്നു വിലയിരുത്തി.
ആരോഗ്യസംവിധാനങ്ങളുടെ മെച്ചപ്പെടുത്തൽ, ബെഡുകളുടെ എണ്ണം വർധിപ്പിക്കൽ, ഓക്സിജൻ സിലിണ്ടറുകളുടെയും ജീവൻരക്ഷാ മരുന്നുകളുടെയും വിതരണം എന്നിവയിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും സമിതി നിർദേശിച്ചു.
ഒമിക്രോൺ: വാക്സിന്റെ കാര്യക്ഷമത പരിശോധിക്കാൻ നിർദേശം
12:42 AM Dec 05, 2021 | Deepika.com