ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവ (67) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ 4:30 നായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. കോവിഡാനന്തര ചികിത്സയിലായിരുന്നു. കരളിലെ അണുബാധയുൾപ്പെടെ പ്രശ്നങ്ങളാണ് മരണകാരണം.
രാജ്യത്തെ ടെലിവിഷൻ ജേർണലിസത്തിന്റെ തുടക്കക്കാരിലൊരാളായ വിനോദ് ദുവ എൻഡിടിവി, ദൂരദർശൻ, സഹാറ ടെലിവിഷൻ എന്നിവയിൽ ദീർഘകാലം പ്രവർത്തിച്ചു. 1996 ൽ രാംനാഥ് ഗോയങ്ക പുരസ്കാരം നേടി. ഒരു ടെലിവിഷൻ ജേർണലിസ്റ്റിന് ആദ്യമായി ഈ പുരസ്കാരം ലഭിക്കുന്നത് വിനോദ് ദുവയിലൂടെയാണ്. 2008 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
തെരുവനാടകങ്ങളിലും സജീവമായിരുന്നു.2020 ൽ യുട്യൂബിലൂടെ സംപ്രേഷണം ചെയ്ത ഒരു പരിപാടിയിൽ മോദി സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ ദുവക്കെതിരേ കേസ് എടുത്തിരുന്നു. തുടർന്ന് സുപ്രീംകോടതി കേസ് റദ്ദാക്കുകയായിരുന്നു.
മാധ്യമപ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു
12:42 AM Dec 05, 2021 | Deepika.com