കൊടിക്കുന്നിൽ സുരേഷ്
കുട്ടനാട് മേഖലയിലെ നിരന്തരമായ പ്രകൃതിക്ഷോഭങ്ങളും വെള്ളപ്പൊക്കവും മഴക്കെടുതിയും കാരണം കർഷകർ ഉൾപ്പെടുന്ന ജനവിഭാഗങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ലോക്സഭാ നടപടികൾ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് സ്പീക്കർക്ക് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
തോമസ് ചാഴികാടൻ
2017 -2018 സാന്പത്തിക വർഷം മുതൽ 2021 -2022 വരെ ആയുഷ് മന്ത്രാലയത്തിനു കീഴിൽ 2970 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതിൽ കേരളത്തിന് 110 കോടി രൂപ അനുവദിച്ചിരുന്നുവെന്നും കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ തോമസ് ചാഴികാടന്റെ ചോദ്യത്തിന് മറുപടിയായി പാർലമെന്റിൽ അറിയിച്ചു.
കേരളത്തിന് അനുവദിച്ച തുകയിൽ 76 ശതമാനമായ 83.57 കോടി ചെലവഴിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.
കുട്ടനാടിന്റെ ദുരിതങ്ങൾ: അടിയന്തര പ്രമേയത്തിനു നോട്ടീസ്
12:42 AM Dec 04, 2021 | Deepika.com