ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസാക്കി

01:22 AM Dec 03, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​ധാ​ന അ​ണക്കെട്ടു​ക​ൾ എ​ല്ലാം ദേ​ശീ​യ ത​ല​ത്തി​ൽ രൂ​പീ​ക​രി​ക്കു​ന്ന ഡാം ​സു​ര​ക്ഷാ അ​ഥോ​റി​റ്റി​ക്ക് കീ​ഴി​ലാ​ക്കു​ന്ന ഡാം ​സു​ര​ക്ഷാ ബി​ൽ രാ​ജ്യ​സ​ഭ പാ​സാ​ക്കി.

നേ​ര​ത്തെ ലോ​ക്സ​ഭ പാ​സാ​ക്കി​യ ബി​ൽ ഇ​ന്ന​ലെ ശ​ബ്ദവോ​ട്ടോ​ടെ രാ​ജ്യ​സ​ഭ​യും പാ​സാ​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ അന്പതില​ധി​കം അ​ണ​​​ക്കെട്ടു​ക​ൾ ഉ​ൾ​പ്പെടെ രാ​ജ്യ​ത്തെ 5000ൽ ​അ​ധി​കം അ​ണക്കെട്ടു​ക​ൾ ഇ​തോ​ടെ കേ​ന്ദ്ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​കും.

എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി മേ​ൽ​നോ​ട്ട സ​മി​തി രൂ​പീക​രി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ സു​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെട്ട് ഡാം ​സു​ര​ക്ഷ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ക​യു​ള്ളൂ.