ഉനാ: ഗുജറാത്ത് തീരത്തു വീശിയടിച്ച കാറ്റിൽ വൻ തിരയിൽപ്പെട്ടു ബോട്ടുകൾ തകർന്ന് എട്ടു മത്സ്യത്തൊഴിലാളികളെ കാണാതായി.
ഇന്നലെ വെളുപ്പിനാണു സംഭവം. പത്തു ബോട്ടുകളാണു തകർന്നത്. 40 ബോട്ടുകൾക്കു സാരമായ കേടുപാടു പറ്റി. 12 മത്സ്യത്തൊഴിലാളികളാണു തിരയിൽപ്പെട്ടത്. ഇവരിൽ നാലുപേർ നീന്തി തിരിച്ചെത്തിയിരുന്നു. എട്ടുപേർക്കായി തീരസേനയുടെ ഹെലികോപ്റ്ററിൽ തെരച്ചിൽ തുടരുകയാണ്.
ഗുജറാത്ത് തീരത്ത് ബോട്ട് തകർന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി
01:04 AM Dec 03, 2021 | Deepika.com