ചെന്നൈ: തമിഴ്നാട്ടിലെ മുഖ്യപ്രതിപക്ഷമായ അണ്ണാ ഡിഎംകെയുടെ ഉന്നതപദവികളിലേക്കു ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടത്തും. കോ-ഓർഡിനേറ്റർ, ജോയിന്റ് കോ-ഓർഡിനേറ്റർ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം പിറ്റേന്ന് പ്രഖ്യാപിക്കും.
മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവമാണ് ഇപ്പോൾ പാർട്ടി കോ-ഓർഡിനേറ്റർ. മറ്റൊരു മുൻമുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ജോയിന്റ് കോ-ഓർഡിനേറ്ററും.
എഐഎഡിഎംകെ കോ-ഓർഡിനേറ്റർ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച
01:04 AM Dec 03, 2021 | Deepika.com