മുംബൈ: എൽഗാർ പരിഷത്-മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായി രണ്ടുവർഷത്തോളം ജയിലിൽ കഴിയുന്ന സാമൂഹ്യപ്രവർത്തക അഡ്വ. സുധാ ഭരദ്വാജിനു ബോംബെ ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി. യുഎപിഎ ചുമത്തി 2018 ഓഗസ്റ്റിലാണ് ഇവർ ഉൾപ്പെടെ അഞ്ചു സാമൂഹ്യപ്രവർത്തകരെ പൂന പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം മലയാളിയായ റോണ വിൽസൺ ഉൾപ്പെടെ എട്ടുപേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തു.
ബൈക്കുള വനിതാ ജയിലിൽകഴിയുന്ന സുധ ഭരദ്വാജിനോട് ഈമാസം എട്ടിന് വിചാരണക്കോടതിയിലെത്തി ജാമ്യം നേടാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റിലായ കവി വരവര റാവു ഇപ്പോൾ ചികിത്സാ ആവശ്യത്തിനു ജാമ്യത്തിലാണ്.ജസ്യൂട്ട് വൈദികൻ ഫാ.സ്റ്റാൻ സ്വാമി കഴിഞ്ഞ ജൂലൈ അഞ്ചിനു മുംബൈയിലെ സ്വകാര്യാശുപത്രിയിൽവച്ച് അന്തരിച്ചിരുന്നു.
ഭീമ കൊറേഗാവ്: സുധാ ഭരദ്വാജിനു ജാമ്യം
01:09 AM Dec 02, 2021 | Deepika.com