എൻആർസി രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല
02:20 AM Dec 01, 2021 | Deepika.com
ന്യൂഡൽഹി: രാജ്യവ്യാപകമായി പൗരത്വ രജിസ്ട്രേഷൻ (എൻആർസി) നടപ്പാക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ആണ് ലോക്സഭയിൽ രേഖാമൂലം ഇക്കാര്യം അറിയിച്ചത്. ഹൈബി ഈഡന്റെ ചോദ്യത്തിനാണ് ആഭ്യന്തരമന്ത്രാലയം ഇതു വ്യക്തമാക്കിയത്.