കർത്താർപുർ ഗുരുദ്വാരയിൽ പാക് മോഡലിന്റെ ഫോട്ടോഷൂട്ട്; ഇന്ത്യ പ്രതിഷേധമറിയിച്ചു
02:05 AM Dec 01, 2021 | Deepika.com
ന്യൂഡൽഹി: കർത്താർപുർ ഗുരുദ്വാരയിൽ പാക്കിസ്ഥാനി മോഡൽ ഫോട്ടോഷൂട്ട് നടത്തിയതിൽ പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. പരിശുദ്ധ സ്ഥലത്തെ അശുദ്ധമാക്കുന്ന പ്രവൃത്തിയാണിതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. മോഡൽ സൗലേഹയാണ് വസ്ത്രവ്യാപാര ബ്രാൻഡിനു വേണ്ടി ഫോട്ടോഷൂട്ട് നടത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവം വിവാദമായതോടെ മോഡൽ മാപ്പു പറഞ്ഞു.