ന്യൂഡൽഹി: ഡൽഹി ബിജെപിയുടെ പ്രചാരണ പോസ്റ്ററുകളിൽ പ്രശസ്ത തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകനെ ചേരിനിവാസിയായി ചിത്രീകരിച്ചതു വിവാദമായി. തുടർന്ന് ബിജെപി നേതാക്കൾ മാപ്പു പറഞ്ഞ് തടിയൂരി. ബിജെപി സംഘടിപ്പിച്ച ജുഗി സമ്മാൻ യാത്രയുടെ പോസ്റ്ററുകളിലാണ് പെരുമാൾ മുരുകന്റെ ചിത്രം വന്നത്. എഴുത്തുകാരന്റെ ചിത്രം അബദ്ധത്തിൽ ഉപയോഗിച്ചതാണെന്നു ഡൽഹി ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂർ പറഞ്ഞു.
ചേരിനിവാസികളെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ആളുകളുടെ ഒപ്പമാണ് പെരുമാൾ മുരുകന്റെ ചിത്രം വന്നത്. താൻ ചേരിനിവാസിയാണെന്നതിൽ സന്തോഷിക്കുന്നുവെന്നായിരുന്നു പെരുമാൾ മുരുകൻ ഫേസ്ബുക്കിൽ കുറിച്ചത്. മുരുകന്റെ മാതൊരുഭാഗൻ(അർധനാരീശ്വരൻ) എന്ന നോവലിനെതിരേ ഹിന്ദുത്വശക്തികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പെരുമാൾ മുരുകനെ ചേരിനിവാസിയാക്കി ബിജെപിയുടെ പരസ്യം
01:14 AM Dec 01, 2021 | Deepika.com