മഴക്കെടുതി: തമിഴ്നാട്ടിൽ മരണം 59 ആയി
12:34 AM Nov 30, 2021 | Deepika.com
ചെന്നൈ: വടക്കുകിഴക്കൻ കാലവർഷം തുടങ്ങിയതുമുതൽ തമിഴ്നാട്ടിൽ മഴക്കെടുതിമൂലമുള്ള ദുരിതങ്ങളിൽ മരിച്ചവരുടെ എണ്ണം 59 ആയി. ഇന്നലെ കടലൂരിൽ ചുമരിടിഞ്ഞുവീണ് ഒരാൾ മരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ആകെ 2.36 കോടി രൂപയും പരിക്കേറ്റവർക്കായി 55,900 രൂപയും വിതരണം ചെയ്തതു.