പനാജി: ജാപ്പനീസ് ചിത്രം "റിംഗു വാണ്ടറിംഗ്' 52-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം അവാർഡ് നേടി. മസാക സു കനേകോയാണ് ചിത്രം സംവിധാനം ചെയ്തത്. 40 ലക്ഷം രൂപയാണ് അവാർഡ് തുക. "സേവിംഗ് വൺ ഹു വാസ് ഡെഡ് 'എന്ന സിനിമ സംവിധാനം ചെയ്തു വക്ലാവ് കദ്രെൻകയാണ് മികച്ച സംവിധായകൻ.
"ഗോദാവരി' എന്ന ചിത്രത്തിലെ അഭിനയത്തിനു ജിതേന്ദ്ര ജോഷി മികച്ച നടനായും ഷാർലറ്റിലെ അഭിനയത്തിന് ആഞ്ചലീന മൊളിൻ മികച്ച നടിയായും തൈരഞ്ഞെടുക്കപ്പെട്ടു.
ഒന്പതു ദിവസം നീണ്ട മേളയിൽ 73 രാജ്യങ്ങളിൽനിന്ന് 148 ചിത്രങ്ങളാണു പ്രദർശനത്തിനെത്തിയത്.
ജാപ്പനീസ് ചിത്രം റിംഗു വാണ്ടറിംഗിനു സുവർണ മയൂരം
01:17 AM Nov 29, 2021 | Deepika.com