ലക്നോ: യുപിയിൽ സമാജ്വാദി പാർട്ടിയുമായി സഖ്യം രൂപവത്കരിച്ച ആർഎൽഡി മത്സരി ക്കുന്ന സീറ്റുകൾ കണ്ടെത്തിയെന്ന് ആർഎൽഡി സംസ്ഥാന അധ്യക്ഷൻ മസൂദ് അഹമ്മദ്. പാർട്ടി അധ്യക്ഷൻ ജയന്ത് ചൗധരി മമത്സരിക്കണമെന്നാണു പ്രവർത്തകരുടെ ആഗ്രഹമെന്ന് മസൂദ് അഹമ്മദ് പറഞ്ഞു.
പടിഞ്ഞാറൻ യുപിയിലെ സഹാരൻപുർ, മുസാഫർനഗർ, മീററ്റ്, ഷംലി, ബുലന്ദ്ഷഹർ, മൊറാദാബാദ്, മഥുര, ആഗ്ര, അലിഗഡ്, ഹത്രാസ്, അംറോഹ ജില്ലകളിലെ 32 സീറ്റുകളിൽ ആർഎൽഡി മത്സരിക്കുമെന്നും സീറ്റുകളുടെ എണ്ണം കൂടിയേക്കാമെന്നും മസൂദ് അഹമ്മദ് പറഞ്ഞു.
അതേസമയം, എസ്പി-ആർഎൽഡി കക്ഷികൾ സീറ്റ് വിഭജനം പൂർത്തിയാക്കിയിട്ടില്ല. പടിഞ്ഞാറൻ യുപിയിലെ ജാട്ട്, മുസ്ലിം വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള പാർട്ടിയായ ആർഎൽഡിയുമായി സഖ്യമുണ്ടാക്കുന്നത് സമാജ്വാദി പാർട്ടിക്ക് ഏറെ ഗുണകരമാണ്. നിലവിൽ യുപി നിയമസഭയിൽ ആർഎൽഡിക്ക് ഒരു സീറ്റ് മാത്രമാണുള്ളത്.
മത്സരിക്കുന്ന സീറ്റുകൾ കണ്ടെത്തിയെന്ന് ആർഎൽഡി
01:17 AM Nov 29, 2021 | Deepika.com