നാഗ്പുർ: യന്ത്രത്തകരാറിനെത്തുടർന്നു ബംഗളൂരു-പാറ്റ്ന ഗോ-എയർ വിമാനം നാഗ്പൂരിൽ അടിയന്തരമായി ഇറക്കി. 139 യാത്രക്കാരുമായി പറന്ന വിമാനം സാങ്കേതിക തകരാറിനെ ത്തുടർന്ന് രാവിലെ 11.30നു നിലത്തിറക്കുകയായിരുന്നു.
എൻജിനു തീപിടിച്ചുവെന്ന പൈലറ്റിന്റെ സംശയമാണ് അടിയന്തര ലാൻഡിംഗിലേക്കു നയിച്ചത്. യാത്രക്കാരുൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.
ബംഗളൂരു-പാറ്റ്ന വിമാനം അടിയന്തരമായി ഇറക്കി
12:46 AM Nov 28, 2021 | Deepika.com