ന്യൂഡൽഹി: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ചോദ്യം ചെയ്ത ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി മാറ്റി. ജനുവരി 19ന് പരിഗണിക്കാമെന്നു ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇരട്ട സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് മുന്നോക്ക സമുദായ ഐക്യമുന്നണി സംഘടന അടക്കം സമർപ്പിച്ച ഹർജികളാണ് കോടതിക്കു മുന്നിലുള്ളത്. സർക്കാർ സർവീസിലുള്ളവർക്ക് സ്ഥാനക്കയറ്റത്തിലൂടെയല്ല, പ്രത്യേക പരീക്ഷയിലൂടെയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിയമനം നൽകുന്നതെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.
സർക്കാർ സർവീസിലുള്ളവർക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലും സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി നേരത്തെ ശരിവച്ചിരുന്നു.
കെഎഎസ് ഇരട്ടസംവരണം: വാദം മാറ്റി
01:12 AM Nov 26, 2021 | Deepika.com