ആം ആദ്മി എംഎൽഎ കോൺഗ്രസിൽ
12:50 AM Nov 26, 2021 | Deepika.com
മോഗ: പഞ്ചാബിലെ ആം ആദ്മി പാർട്ടി എംഎൽഎ ജഗ്താർ സിംഗ് ജഗ്ഗ കോൺഗ്രസിൽ ചേർന്നു. റായ്കോട്ട് മണ്ഡലത്തെയാണ് ജഗ്താർ പ്രതിനിധീകരിക്കുന്നത്. ഈ മാസം എഎപി വിട്ട് കോൺഗ്രസിൽ ചേർന്ന രണ്ടാമത്തെ എംഎൽഎയാണ് ജഗ്താർ സിംഗ്. നേരതത്തേ രൂപീന്ദർ കൗർ റൂബി കോൺഗ്രസ് അംഗത്വമെടുത്തിരുന്നു.