കോൽക്കത്ത: കോൽക്കത്ത മുനിസിപ്പിൽ കോർപറേഷൻ (കെഎംസി) തെരഞ്ഞെടുപ്പ് ഡിസംബർ 19നു നടക്കും. തൃണമൂൽ കോൺഗ്രസ്, ബിജെപി കക്ഷികളുടെ പോരാട്ടത്തിനു കോൽക്കത്ത തെരഞ്ഞെടുപ്പിൽ വേദിയൊരുങ്ങും.
144 വാർഡുകളാണു കോൽക്കത്ത നഗരസഭയിലുള്ളത്. വോട്ടർമാർ 40.48 ലക്ഷം. നഗരസഭയുടെ പരിധിയിൽ വരുന്ന 16 നിയമസഭാ മണ്ഡലങ്ങളും വിജയിച്ചത് തൃണമൂൽ കോൺഗ്രസാണ്. ഇടതു മുന്നണിക്കും കോൺഗ്രസിനും നഗരത്തിൽ സ്വാധീനമേഖലകളുണ്ട്.
കോൽക്കത്ത കോർപറേഷൻ തെരഞ്ഞെടുപ്പ് ഡിസംബർ 19ന്
12:50 AM Nov 26, 2021 | Deepika.com