ശ്രീനഗർ: കാഷ്മീരിലെ ശ്രീനഗറിൽ മൂന്ന് ദ റെസിസ്റ്റൻസ് ഫ്രണ്ട്(ടിആർഎഫ്) ഭീകരരെ സുരക്ഷാസേന വെടിവച്ചു കൊന്നു. ടിആർഎഫ് കമാൻഡർ മെഹ്റാൻ ഷല്ല, മൻസൂർ അഹമ്മദ് മിർ, അറാഫത്ത് ഷേക്ക് എന്നീ ഭീകരരാണു കൊല്ലപ്പെട്ടത്.
രാംബാഗ് മേഖലയിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന ഭീകരരെ സുരക്ഷാസേന തടഞ്ഞു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഭീകരരെ വെടിവച്ചു കൊല്ലുകയായിരുന്നു. ശ്രീനഗർ സ്വദേശിയായ മെഹ്റാൻ നിരവധി ആക്രമണങ്ങളിൽ പ്രതിയാണ്.
ശ്രീനഗറിൽ മൂന്നു ടിആർഎഫ് ഭീകരരെ വധിച്ചു
12:29 AM Nov 25, 2021 | Deepika.com