ന്യൂഡൽഹി: ഗുജറാത്ത് കലാപം ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് രേഖകളിൽ നിന്നു വ്യക്തമാണെന്ന് സാകിയ ജഫ്രി സുപ്രീംകോടതിയിൽ ആരോപിച്ചു.
സാകിയയുടെ ഭർത്താവും മുൻ എംപിയുമായ ഇഹ്സാൻ ജഫ്രി ഉൾപ്പെടെ നിരവധി പേർ 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബെർഗ് സൊസൈറ്റിയിൽ കൊല ചെയ്യപ്പെട്ടിരുന്നു.
ഗുജറാത്ത് കലാപത്തിനിടെ ഗുൽബെർഗ് സൊസൈറ്റിയിൽ നടന്ന കൂട്ടക്കൊല ശരിയായി അന്വേഷിച്ചില്ലെന്ന ഹർജിയിൽ സാകിയയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബലും ഇക്കാര്യമുന്നയിച്ചു.
ഗുജറാത്ത് കലാപം ആസൂത്രിതമെന്ന് സാകിയ ജഫ്രി
12:29 AM Nov 25, 2021 | Deepika.com