ലക്നോ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ അദിതി സിംഗ് ബിജെപിയിൽ ചേർന്നു. കുറെ നാളായി കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലായിരുന്നു അദിതി.
കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ റായ്ബറേലി ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിലെ എംഎൽഎ ബിജെപി പാളയത്തിലെത്തിയതു കോൺഗ്രസിനു കനത്ത തിരിച്ചടിയായി.
2017ൽ യുപിയിൽ ജയിച്ച ഏഴ് എംഎൽഎമാരിലൊരാളാണ് അദിതി സിംഗ്. ഒരു ലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അദിതിയുടെ വിജയം. ബിഎസ്പി എംഎൽഎ വന്ദന സിംഗും ഇന്നലെ ബിജെപിയിൽ ചേർന്നു. സാഗ്രി സംവരണ മണ്ഡലത്തെയാണ് വന്ദന പ്രതിനിധീകരിക്കുന്നത്.
റായ്ബറേലി എംഎൽഎ അദിതി സിംഗ് ബിജെപിയിൽ
12:02 AM Nov 25, 2021 | Deepika.com