മന്ദ്സൗർ: കോവിഡ് രണ്ടാം ഡോസ് വാക്സിനെടുക്കുന്നവർക്ക് നാടൻ മദ്യത്തിന് 10 ശതമാനം വിലക്കിഴിവ് അനുവദിച്ച് മധ്യപ്രദേശിലെ മാന്ദ്സൗർ ജില്ലാ എക്സൈസ് അധികൃതർ. സംഭവം വിവാദമായപ്പോൾ ഉത്തരവ് പിൻവലിച്ചു.
ബുധനാഴ്ചയ്ക്കകം രണ്ടാം ഡോസ് എടുക്കുന്നവർക്ക് മാന്ദ്സൗർ നഗരത്തിലെ മൂന്നു മദ്യക്കടകളിൽനിന്ന് 10 ശതമാനം വിലക്കിഴിവിൽ മദ്യം നല്കാൻ ജില്ലാ എക്സൈസ് ഓഫീസർ അനിൽ സച്ചൻ ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു.
വാക്സിനെടുക്കുന്നവർക്ക് വിലക്കിഴിവിൽ മദ്യം; വിവാദമായപ്പോൾ പിൻവലിച്ചു
12:02 AM Nov 25, 2021 | Deepika.com