ന്യൂഡൽഹി: തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിലെ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോണ്ഗ്രസ് പാർലമെന്ററി സമിതി യോഗം ഇന്ന്.
പ്രതിപക്ഷ ഐക്യത്തിനു വേണ്ടിയുള്ള നീക്കങ്ങളും പാർലമെന്റിലെ ഏകോപനം ഫലപ്രദമാക്കുന്നതിനും കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന മുതിർന്ന നേതാക്കളുടെ യോഗം നിലപാടെടുക്കും.
സോണിയയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ രാഹുൽ ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ലോക്സഭയിലെ നേതാവ് അധീർ രഞ്ജൻ ചൗധരി, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.
പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ഞായറാഴ്ചത്തെ സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടും ചർച്ചയാകും.
കോണ്ഗ്രസ് നേതൃയോഗം ഇന്ന്
12:02 AM Nov 25, 2021 | Deepika.com