ന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായതിനെത്തുടർന്ന് അടച്ചിട്ട ഡൽഹിയിലെ സ്കൂളുകളും കോളജുകളും തിങ്കളാഴ്ച മുതൽ സാധാരണ പോലെ തുറക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, ലൈബ്രറികൾ തുടങ്ങിയവയെല്ലാം തിങ്കളാഴ്ച തുറക്കും. കൊറോണ വൈറസ് ബാധയെത്തുർന്നു 20 മാസം അടച്ചിട്ട ഡൽഹിയിലെ വിദ്യാലയങ്ങൾ ഈ മാസം ഒന്നു മുതലാണു തുറന്നതെങ്കിലും 15ന് വീണ്ടും അടച്ചിടുകയായിരുന്നു.
ഡൽഹിയിൽ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും
12:02 AM Nov 25, 2021 | Deepika.com