പൂനയിൽ ബാങ്ക് കവർച്ചയ്ക്കിടെ മാനേജർ കൊല്ലപ്പെട്ടു
12:02 AM Nov 25, 2021 | Deepika.com
പൂന: മഹാരാഷ്ട്രയിലെ പൂന ജില്ലയിൽ ബാങ്ക് കവർച്ചയ്ക്കിടെ മാനേജർ കൊല്ലപ്പെട്ടു. രാജേന്ദ്ര ഭോർ(50) ആണു കൊല്ലപ്പെട്ടത്. തൺഡാലി ഗ്രാമത്തിലെ ബാങ്ക് ശാഖയിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ വെടിയുതിർക്കുകയായിരുന്നു.