ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ ലക്നോ യിൽ കർഷകരുടെ മഹാപഞ്ചായത്തിന് ആഹ്വാനം ചെയ്ത് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. കാർഷിക ഉത്പന്നങ്ങൾക്ക് മിനിമം താങ്ങുവില നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് മഹാപഞ്ചായത്ത് ചേരുന്നത്.
കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിരുന്ന കാർഷിക നിയമങ്ങൾ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കില്ല. കർഷകരുടെ ഉത്പന്നങ്ങൾക്ക് താങ്ങുവില നൽകുന്നതിന് സർക്കാർ നിയമം തയാറാക്കണം. തെരഞ്ഞെടുപ്പിൽ ബിജെപി കർഷകർക്കു വാഗ്ദാനം ചെയ്ത ധനസഹായം ലഭിച്ചിട്ടില്ലെന്ന വിവരം സർക്കാരിനെ ബോധ്യപ്പെടുത്തും. ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകർക്കു നീതി ഉറപ്പാക്കുക എന്ന ലക്ഷ്യവും സമ്മേളനത്തിനുള്ളതായി ടികായത് പറഞ്ഞു.
കർഷകരുടെ മഹാപഞ്ചായത്ത് ഇന്ന്
01:03 AM Nov 22, 2021 | Deepika.com