ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ പരിശോധന അടിയന്തരമായി നടത്താൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹർജിക്കാരനായ ജോ ജോസഫ് സുപ്രീംകോടതിയിൽ. കഴിഞ്ഞ ദിവസം ഇക്കാര്യം ആവശ്യപ്പെട്ടു പുതിയ സത്യവാങ്മൂലം നൽകി. അംഗീകൃത വിദഗ്ധ സ്ഥാപനങ്ങളുടെ സഹായത്താൽ വിശദമായ പരിശോധന നടത്തണമെന്നാണ് ആവശ്യം.
എല്ലാ വർഷവും അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണം. ഇതിന്റെ ഓഡിറ്റിംഗ് റിപ്പോർട്ട് സുപ്രീംകോടതിക്കു സമർപ്പിക്കാൻ നിർദേശം നൽകണം. മുല്ലപ്പെരിയാർ മേൽനോട്ട സമിതിയിൽ വിദഗ്ധരെ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മുല്ലപ്പെരിയാർ: സുപ്രീംകോടതിയിൽ ഹർജി
01:20 AM Nov 21, 2021 | Deepika.com