ബി​നീ​ഷ് കോ​ടി​യേ​രി​ക്കു ജാ​മ്യം

01:02 AM Oct 29, 2021 | Deepika.com
ബം​​​​ഗ​​​​ളൂ​​​​രു: മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു ക​​​​ട​​​​ത്തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ക്ക​​​​ൽ കേ​​​​സി​​​​ൽ ഒ​​രു വ​​ർ​​ഷ​​മാ​​യി ജ​​യി​​ലി​​ലാ​​യി​​രു​​ന്ന ബി​​​​നീ​​​​ഷ് കോ​​​​ടി​​​​യേ​​​​രി​​​​ക്കു ക​​​​ർ​​​​ണാ​​​​ട​​​​ക ഹൈ​​​​ക്കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.

എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ്് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ്(​​​​ഇ​​​​ഡി) ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സി​​​​ലാ​​​​ണു ജാ​​​​മ്യം. 2020 ഒ​​​​ക്ടോ​​​​ബ​​​​ർ 29ന് ​​​​അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ബി​​​​നീ​​​​ഷ് പ​​​​ര​​​​പ്പ​​​​ന അ​​​​ഗ്ര​​​​ഹാ​​​​ര ജ​​​​യി​​​​ലി​​​​ലാ​​​​യി​​​​രു​​​​ന്നു.

സി​​​​പി​​​​എം മു​​​​ൻ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി കോ​​​​ടി​​​​യേ​​​​രി ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ മ​​​​ക​​​​നാ​​​​ണു ബി​​​​നീ​​​​ഷ് കോ​​​​ടി​​​​യേ​​​​രി. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി ഒ​​​​രുവ​​​​ർ​​​​ഷം തി​​​​ക​​​​യാ​​​​ൻ ഒ​​​​രു ദി​​​​വ​​​​സം ബാ​​​​ക്കി​​​​നി​​​​ൽ​​​​ക്കേ​​​​യാ​​​​ണു ബി​​​​നീ​​​​ഷ് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്ന​​​​ത്.

മു​​​​ന്പ് സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ൽ ബി​​​​നീ​​​​ഷ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​ക​​​​ൾ ത​​​​ള്ളി​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്നാ​​​​ണു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ അ​​​​നൂ​​​​പ് മു​​​​ഹ​​​​മ്മ​​​​ദു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് ബി​​​​നീ​​​​ഷ് ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ച്ചെ​​​​ന്നാ​​​​ണ് ഇ​​​​ഡി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി പ​​​​ണം സ​​​​ന്പാ​​​​ദി​​​​ച്ചെ​​​​ന്നും ഇ​​​​ഡി പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ മാ​​​​ർ​​​​ച്ചി​​​​ലാ​​​​ണു ജാ​​​​മ്യ​​​​ത്തി​​​​നാ​​​​യി ബി​​​​നീ​​​​ഷ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. എ​​​​ട്ടുമാ​​​​സ​​​​ത്തെ വാ​​​​ദ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണു ഹൈ​​​​ക്കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.