മാ​ർ​പാ​പ്പ​യു​ം ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി​യും തമ്മിലുള്ള കൂടിക്കാഴ്ച 21 വ​ർ​ഷ​ത്തി​നു ശേ​ഷം

01:02 AM Oct 29, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ആ​ഗോ​ള ത​ല​വ​നാ​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി മോ​ദി നാ​ളെ വ​ത്തി​ക്കാ​നി​ൽ ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്കു പ്ര​ാധാ​ന്യ​മേ​റെ.

21 വ​ർ​ഷം മു​ന്പ് പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യ് റോ​മി​ലെ​ത്തി ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​പാ​പ്പ​യെ വ​ത്തി​ക്കാ​നി​ൽ ചെ​ന്നു കാ​ണു​ന്ന​ത്.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നു മോ​ദി വ​ഴി​യൊ​രു​ക്കി​യാ​ൽ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ വ​ലി​യ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടും. ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളു​ടെ​യും ഫ്രാ​ൻ​സി​സ് പാ​പ്പ​യു​ടെ ആ​രാ​ധ​ക​രാ​യ ല​ക്ഷ​ക്ക​ണ​ക്കി​നു വ​രു​ന്ന മ​റ്റു​ള്ള​വ​രു​ടെ​യും വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പ്ര​തീ​ക്ഷ സ​ഫ​ല​മാ​ക്കു​ന്ന​തി​നാ​യി മാ​ർ​പാ​പ്പ​യെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​യി​ലേ​ക്കു ക്ഷ​ണി​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു 1955ലും ​പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ഇ​ന്ദി​രാ ഗാ​ന്ധി 1981ലും ​ഐ.​കെ. ഗു​ജ്റാ​ൾ 1997ലും ​അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി 2000ത്തിലും ​മാ​ർ​പാ​പ്പ​യു​മാ​യി വ​ത്തി​ക്കാ​നി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ 21 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ മാ​ർ​പാ​പ്പ​യെ ക​ണ്ടിട്ടി​ല്ല.

വാ​ജ്പേ​യി​ക്കു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ബി​ജെ​പി​ക്കാ​ര​നാ​യ മ​റ്റൊ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​നു​മ​തി തേ​ടി​യ​ത്. യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ർ​ഥി​ക്കു​ക​യോ, മാ​ർ​പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്കു ക്ഷ​ണി​ക്കു​ക​യോ ചെ​യ്തി​ല്ല.

1986ലും ​പി​ന്നീ​ട് 1999ലും ​ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്കു ശേ​ഷം മ​റ്റൊ​രു മാ​ർ​പാ​പ്പ​യും ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചി​ട്ടു​മി​ല്ല. മും​ബൈ​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ദി​വ്യ​കാ​രു​ണ്യ കോ​ണ്‍ഗ്ര​സി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി 1964ൽ ​പോ​ൾ ആ​റാ​മ​ൻ മാ​ർ​പാ​പ്പ​യും ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി വൈ​കി​ച്ച​തു ക്രൈ​സ്ത​വ​രെ​യാ​കെ വേ​ദ​നി​പ്പി​ച്ചി​രു​ന്നു. ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള ആ​ഗ്ര​ഹം പ​ര​സ്യ​മാ​യി അ​റി​യി​ച്ചി​ട്ടും വൈ​കി​യ​തി​നെത്തു​ട​ർ​ന്ന് ഫ്രാ​ൻ​സി​സ് പാ​പ്പ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ മ്യാ​ൻ​മ​ർ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, യു​എ​ഇ സ​ന്ദ​ർ​ശ​നങ്ങൾ ന​ട​ത്തി ഇ​റ്റ​ലി​യി​ലേ​ക്കു മ​ട​ങ്ങി​യി​രു​ന്നു.

ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ വ​ത്തി​ക്കാ​നി​ലെ സം​സ്കാ​ര ച​ട​ങ്ങി​ൽ അ​ന്ന​ത്തെ ഉ​പ​രാഷ്‌ട്ര​പ​തി ഭൈ​റോ​ണ്‍ സിം​ഗ് ഷെ​ഖാ​വ​ത്തും ഉ​ന്ന​ത സം​ഘ​വും ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു പ​ങ്കെ​ടു​ത്തി​രു​ന്നു.

പി​ന്നീ​ട് 2008ൽ ​സി​സ്റ്റ​ർ അ​ൽ​ഫോ​ൻസ​യെ ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ വി​ശു​ദ്ധ​യാ​യി പ്ര​ഖ്യാ​പി​ച്ച ച​ട​ങ്ങി​ലേ​ക്ക് കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന ഓ​സ്ക​ർ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 13 അം​ഗ സം​ഘ​ത്തെ​യും, 2014ൽ ​കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ചാ​വ​റ അ​ച്ച​നെ​യും സി​സ്റ്റ​ർ എ​വു​പ്രാ​സി​യ​യെ​യും വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ച്ച ച​ട​ങ്ങി​ലേ​ക്കു രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ​യും ഇ​ന്ത്യ അ​യ​ച്ചി​രു​ന്നു.

2016ൽ ​മ​ദ​ർ തെ​രേ​സ​യെ വി​ശു​ദ്ധ​യാ​യി പ്ര​ഖ്യാ​പി​ച്ച ച​ട​ങ്ങി​ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജും സം​ഘ​വും വ​ത്തി​ക്കാ​നി​ലെ​ത്തി​യ​പ്പോ​ൾ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​തി​നു ശേ​ഷം 2019ൽ ​മ​റി​യം തെ​രേ​സ​യെ വി​ശു​ദ്ധ​യാ​യി പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ത്തി​ക്കാ​നി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു.