കാഷ്മീരിൽ മിനിബസ് കൊക്കയിലേക്കു മറിഞ്ഞ് 11 പേർ മരിച്ചു
01:02 AM Oct 29, 2021 | Deepika.com
ജമ്മു: കാഷ്മീരിൽ മിനിബസ് കൊക്കയിലേക്കു മറിഞ്ഞ് 11 പേർ മരിച്ചു. 14 പേർക്കു പരിക്കേറ്റു. ബാടോട്-കിഷ്ത്വാർ ദേശീയപാതയിൽ സോയി-ഗ്വാരിക്കു സമീപമായിരുന്നു അപകടം. താത്രിയിൽനിന്നു ദോദയിലേക്കു പോകുകയായിരുന്നു ബസ്. മരിച്ചവരിൽ ഡ്രൈവറും ഉൾപ്പെടുന്നു.