ന്യൂഡൽഹി: ബേപ്പൂർ തുറമുഖം സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാളുമായി കൂടിക്കാഴ്ച നടത്തി. 430 കോടി രൂപയാണ് ആവശ്യപ്പെട്ടത്.
കേരളത്തിലെ വലിയ രണ്ടാമത്തെ ചരക്കുഗതാഗത യാത്രാ തുറമുഖമാണ് ബേപ്പൂർ. ലക്ഷദ്വീപിലേക്കും മറ്റും ധാരാളമായി ചരക്കു പോകുന്നത് ബേപ്പൂരിൽ നിന്നാണ്. ബേപ്പൂർ തുറമുഖത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതായി അറിയിച്ച കേന്ദ്ര മന്ത്രി വിശദമായ പ്രൊപ്പോസൽ നൽകാനും നിർദേശിച്ചു.
ബേപ്പൂർ തുറമുഖം: മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രിയെ കണ്ടു
01:02 AM Oct 29, 2021 | Deepika.com