ന്യൂഡൽഹി: ബിജെപിയെ മനസിലാക്കാൻ രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസിനും സാധിച്ചിട്ടില്ലെന്ന് തെരെഞ്ഞെടുപ്പു വിദഗ്ധൻ പ്രശാന്ത് കിഷോർ. തെരഞ്ഞെടുപ്പിൽ ജയിച്ചാലും ഇല്ലെങ്കിലും വരും വർഷങ്ങളിൽ ബിജെപി ഇന്ത്യൻ രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യമാകും.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള 40 വർഷം കോണ്‍ഗ്രസിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്ന സ്വാധീനം വരും കാലങ്ങളിൽ ബിജെപി സ്വന്തമാക്കും.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ശക്തിയെക്കുറിച്ച് പൂർണമായി ബോധ്യമുണ്ടായാൽ മാത്രമേ ശക്തനായ ഒരു എതിരാളിയെ കണ്ടെത്തുന്നതിന് കോണ്ഗ്രസിനുകഴിയൂ. പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെയും തമിഴ്നാട്ടിൽ എം. കെ. സ്റ്റാലിന്റെയും വിജയത്തിൽ പ്രശാന്ത് കിഷോറിന്റെ പ്രവചനം തെറ്റിയിരുന്നില്ല.
2014ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് പ്രശാന്ത് കിഷോർ.
കഴിഞ്ഞ ഏപ്രിൽ-മേയ് പശ്ചിമബംഗാൾ തെരെഞ്ഞെടുപ്പിൽ മമത ബാനർജിയുടെ വിജയത്തത്തുടർന്ന് കോണ്‍ഗ്രസ് പാർട്ടിയിൽ നിർണായകമായ സ്ഥാനത്തിനായി പ്രശാന്ത് കിഷോർ കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു.
ബിജെപിയെ മനസിലാക്കാൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ലെന്ന് പ്രശാന്ത് കിഷോർ
01:02 AM Oct 29, 2021 | Deepika.com