ന്യൂഡൽഹി: ആസിയാന്റെ ഐക്യം, കേന്ദ്രീകരണം എന്നിവ ഇന്ത്യയുടെ മുൻഗണനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസിയാൻ സഖ്യത്തിന്റെ 30-ാം വാർഷികമായ 2022 ആസിയാൻ-ഇന്ത്യ സൗഹൃദവർഷമായി ആഘോഷിക്കും.
ഇന്ത്യയുടെ ഇൻഡോ-പസഫിക് ഓഷ്യൻ ഇനിഷ്യേറ്റീവും ആസിയാനും മേഖലയിലെ വികസനത്തിനുള്ള സംയുക്ത സഹകരണ ചട്ടക്കൂട് നൽകുമെന്നും ആസിയാൻ-ഇന്ത്യ ഉച്ചകോടിയെ വെർച്വലായി അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടണം-മോദി ആവശ്യപ്പെട്ടു.
ആസിയാന്റെ ഐക്യം, ഇന്ത്യയുടെ മുൻഗണന: പ്രധാനമന്ത്രി മോദി
01:02 AM Oct 29, 2021 | Deepika.com