ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു

01:02 AM Oct 29, 2021 | Deepika.com
കോ​യ​ന്പ​ത്തൂ​ർ: ലോ​റി നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞു ഡ്രൈ​വ​ർ മ​രി​ച്ചു. സൂ​ലൂ​ർ വ​ര​പ്പ​ട്ടി പ്ര​കാ​ശ് (29) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന ലോ​റി​യി​ലെ ഡ്രൈ​വ​റാ​ണ്.

വെ​ള്ളം നി​റ​ച്ച ലോ​റി​യു​മാ​യി സെ​ല​ക്ക​ര​സ​ലി​ലേ​ക്കു പോകുന്പോൾ സു​ൽ​ത്താ​ൻപേ​ട്ട​യി​ൽവ​ച്ചാണ് നിയന്ത്രണംവിട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞത്. അ​പ​ക​ട​ത്തി​ൽ ലോറിക്കടിയിൽ​പ്പെ​ട്ട പ്ര​കാ​ശി​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. സം​ഭ​വ​ത്തെ​പ്പ​റ്റി സു​ൽ​ത്താ​ൻ​പ്പേ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.