ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. ക്ലാസുകളിൽ അന്‍പതു ശതമാനത്തിന് മുകളിൽ കുട്ടികളെ അനുവദിക്കില്ല.
ക്ലാസുകളിൽ നേരിട്ട് ഹാജരാകണോയെന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്വമേധയാ തീരുമാനിക്കാം. ഓഫ്ലൈൻ ക്ലാസുകൾ പുനരാരംഭിച്ചാലും ഓണ്‍ലൈൻ ക്ലാസുകൾ മുടക്കമില്ലാതെ തുടരും. ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കു മാത്രമേ സ്കൂളുകളിൽ പ്രവേശനമുള്ളൂ.
ഡൽഹിയിൽ സ്കൂളുകൾ തുറക്കുന്നു
12:59 AM Oct 28, 2021 | Deepika.com