ജയ്പുർ/ആഗ്ര: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ചവർക്കെതിരേ വിവിധ സംസ്ഥാനങ്ങളിൽ കേസ്. വാട്സ്ആപ്പിൽ പാക്കിസ്ഥാനെ പ്രകീർത്തിച്ചു സന്ദേശമയച്ച സ്വകാര്യ സ്കൂൾ അധ്യാപിക നഫീസ അട്ടാരി രാജസ്ഥാനിലെ ഉദയ്പൂരിൽ അറസ്റ്റിലായി.
കാഷ്മീരിൽനിന്നുള്ള മൂന്ന് എൻജിനിയറിംഗ് വിദ്യാർഥികൾക്കെതിരേ ഉത്തർപ്രദേശിലെ ആഗ്ര പോലീസ് കേസെടുത്തു. പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച് മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചവർക്കെതിരേ ജമ്മു കാഷ്മീരിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പാക് അനുകൂല വാട്സ്ആപ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ നഫീസയെ ഇവർ ജോലി ചെയ്തിരുന്ന നീരജ മോദി സ്കൂൾ പുറത്താക്കിയിരുന്നു.
പാക് വിജയം ആഘോഷിച്ച അധ്യാപിക അറസ്റ്റിൽ
12:59 AM Oct 28, 2021 | Deepika.com