ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിന്റെ കാലാവധിയും ഡീ -കമ്മീഷൻ ചെയ്യാനുള്ള തീയതിയും നിർണയിക്കാൻ സ്വതന്ത്ര ശാസ്ത്രജ്ഞരെ നിയമിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി.
ഡാമിനെക്കുറിച്ചു പഠിക്കാൻ വിശ്വാസയോഗ്യരും നിഷ്പക്ഷരുമായ ശാസ്ത്രജ്ഞരെ ചുമതലപ്പെടുത്താൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. സേവ് കേരള ബ്രിഗേഡ് ആണ് ഹർജി നൽകിയിരിക്കുന്നത്.
മുല്ലപ്പെരിയാർ: സ്വതന്ത്ര ശാസ്ത്രീയ പഠനം ആവശ്യപ്പെട്ട് ഹർജി
12:59 AM Oct 28, 2021 | Deepika.com