ന്യൂഡൽഹി: സമൂഹത്തിന്റെ താഴേ തട്ടിലുള്ള ജനങ്ങളുയി ആശയ വിനിമയം നടത്തുന്നതിന് പ്രാദേശിക മാധ്യമങ്ങളെയും ആശ്രയിക്കണമെന്ന് പ്രിയങ്ക ഗാന്ധി.
ബിജെപി സർക്കാരിന്റെ ഭരണത്തിന്റെ പോരായ്മകകൾ സാധാരണ ജനങ്ങളിലെത്തിക്കുന്നതിനും കോണ്‍ഗ്രസിന്റെ പദ്ധതികളെ കുറിച്ചും നയങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനുമായി പ്രാദേശിക മാധ്യമങ്ങളെ ഉപയോഗിക്കാം. അഞ്ചു സംസ്ഥാനങ്ങളിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് പ്രിയങ്കയുടെ നിർദശം.
ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ഇന്നലെ നടന്ന ജനറൽ സെക്രട്ടറിമാരുടെയും പിസിസി അദ്ധ്യക്ഷൻമാരുടെയും യോഗത്തിലാണ് പ്രിയങ്ക സംസാരിച്ചത്.
ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രിയങ്കയുടെ നേതൃത്വത്തിൽ തെരെഞ്ഞെടുപ്പിന് മുൻപായി സ്ത്രീകൾക്ക് 40 ശതമാനം സീറ്റുകൾ സംവരണം ചെയ്തതിനെ നേതാക്കൾ അഭിനന്ദിച്ചു.
തെരഞ്ഞെടുപ്പ് പദ്ധതികൾ ആവിഷ്കരിച്ച് കോണ്‍ഗ്രസ് നേതാക്കൾ
01:24 AM Oct 27, 2021 | Deepika.com