അബുദാബി ഡയലോഗ്; ഇന്ത്യൻ സംഘത്തെ വി.മുരളീധരൻ നയിക്കും

01:24 AM Oct 27, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ദു​ബാ​യി​ൽ ന​ട​ക്കു​ന്ന അ​ബു​ദാ​ബി ഡ​യ​ലോ​ഗി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​റാ​മ​ത് മ​ന്ത്രി​ത​ല ച​ർ​ച്ച​യി​ൽ ഇ​ന്ത്യ​ൻ സം​ഘ​ത്തെ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ന​യി​ക്കു​ന്നു.

ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യാ​ണ് (ഒ​ക്ടോ​ബ​ർ 26,27) അ​ബു​ദാ​ബി ഡ​യ​ലോ​ഗ്. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ക്ക​ൽ, തൊ​ഴി​ലാ​ളി​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ട​ൽ, മെ​ച്ച​പ്പെ​ട്ട തൊ​ഴി​ൽ സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്ക​ൽ എ​ന്നി​വ അ​ബു​ദാ​ബി ഡ​യ​ലോ​ഗി​ൽ ച​ർ​ച്ച ചെ​യ്യും.

തൊ​ഴി​ൽ മേ​ഖ​ല​യി​ൽ പ്രാ​ദേ​ശി​ക സ​ഹ​ക​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള വേ​ദി​കൂ​ടി​യാ​ണി​ത്. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ മു​ഖ്യ തൊ​ഴി​ൽ ദാ​താ​ക്ക​ളാ​യ ആ​റ് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​തി​നെ​ട്ട് രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ അ​ബു​ദാ​ബി ഡ​യ​ലോ​ഗി​ൽ പ​ങ്കെ​ടു​ക്കും.

ദു​ബാ​യ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി​മാ​രും മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കൂ​ടി​കാ​ഴ്ച ന​ട​ത്തും. ദു​ബാ​യ് എ​ക്സ്പോ​യും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കും.