ന്യൂഡൽഹി: കോവിഡ് വാക്സിനുകളുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് സുപ്രീംകോടതി. കോവിഷീൽഡ്, കോവാക്സിൻ എന്നിവ ജനങ്ങളിൽ കുത്തിവയ്ക്കുന്നത് നിർത്തവയ്ക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
ഈ വിഷയത്തിൽ കൂടുതൽ വാദപ്രതിവാദങ്ങൾക്കില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്, വാക്സിനേഷൻ നടപടികളിൽ ആശങ്കയുണ്ടാക്കാൻ കോടതിക്ക് ആഗ്രഹമില്ലെന്നും പറഞ്ഞു.
കോവിഡ് വാക്സിൻ: ആശങ്ക വേണ്ടെന്ന് സുപ്രീംകോടതി
12:44 AM Oct 26, 2021 | Deepika.com