മുംബൈ: ഭിന്നശേഷിക്കാരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. മുംബൈ സാന്താക്രൂസ് പ്രാന്തത്തിലെ ക്ലിനിക്കിൽവച്ചാണു നാൽപ്പതുകാരനായ ഫിസിയോതെറാപ്പിസ്റ്റ് പതിനാറുകാരിയെ പീഡനത്തിനിരയാക്കിയത്. ഇയാൾ ഒരു വർഷമായി കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നെന്നു പോലീസ് അറിയിച്ചു.
സംസാര വൈകല്യവും മറ്റു ശാരീരിക പ്രശ്നങ്ങളുമുള്ളയാളാണു പെൺകുട്ടി. മാതാപിതാക്കൾക്ക് കുട്ടി ഫോണിൽനിന്ന് അയച്ച സന്ദേശത്തിൽനിന്നാണു പീഡനം വെളിപ്പെടുന്നത്.
ഭിന്നശേഷിക്കാരിക്കു പീഡനം; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ
12:01 AM Oct 25, 2021 | Deepika.com