"രാജ്യത്ത് 26% കോ​ട​തി​ക​ളി​ലും വ​നി​ത​ക​ൾ​ക്കു​ ശു​ചി​മു​റി​യില്ല'

12:09 AM Oct 24, 2021 | Deepika.com

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര നി​യ​മമ​ന്ത്രി​യെ മു​ന്നി​ലി​രു​ത്തി രാ​ജ്യ​ത്തെ നി​യ​മ​വ്യ​വ​സ്ഥ​യി​ലെ അ​പ​ര്യാ​പ്ത​ത​ക​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ. പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ നാ​ഷ​ണ​ൽ ജു​ഡീ​ഷൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ അ​ഥോ​റി​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ഉ​ന്ന​യി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​യമ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ കോ​ട​തി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യം എ​പ്പോ​ഴും പി​ൻ​ബു​ദ്ധി​യി​ൽ നി​ൽ​ക്കു​ന്ന കാ​ര്യ​മാ​ണ്. ഇ​ന്ത്യ​യി​ലെ കോ​ട​തി​ക​ൾ ഇ​പ്പോ​ഴും ജീ​ർ​ണി​ച്ച കെ​ട്ടി​ട​ങ്ങ​ളി​ലാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ കോ​ട​തി സ​മു​ച്ച​യ​ങ്ങ​ളി​ൽ അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ മാ​ത്ര​മേ മ​തി​യാ​യ മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ൾ ഉ​ള്ളൂ.

26% കോ​ട​തി​ക​ളി​ലും വ​നി​ത​ക​ൾ​ക്കു​ള്ള ശു​ചി​മു​റി​ക​ൾ പോ​ലു​മി​ല്ല. 16% കോ​ട​തി​ക​ളി​ൽ പു​രു​ഷ​ന്മാർ​ക്കു​ ശു​ചി​മു​റി​ക​ളു​മി​ല്ല. 50% കോ​ട​തി​ക​ളി​ൽ ലൈ​ബ്ര​റി​ക​ളി​ല്ല. 46% കോ​ട​തിസ​മു​ച്ച​യ​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല സൗ​ക​ര്യവുല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ചൂണ്ടി ക്കാട്ടി. ജു​ഡീ​ഷൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ അ​ഥോ​റി​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ശി​പാ​ർ​ശ നി​യ​മമ​ന്ത്രി​ക്ക് അ​യ​ച്ച​താ​ണ്. മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തുനി​ന്ന് അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷയെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.