മുംബൈ: മുംബൈയിൽ 61 നിലയുള്ള കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. അവിഘ്ന പാർക്ക് കെട്ടിടത്തിന്റെ 19-ാം നിലയിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു തീപിടിത്തമുണ്ടായത്. ഉടൻ 19-ാം നിലയിലെത്തിയ സെക്യൂരിറ്റി ഗാർഡ് അരുൺ തിവാരി(3) ആണു മരിച്ചത്. \
താൻ അപകടത്തിലായെന്നു മനസിലാക്കിയ തിവാരി തീപിടിത്തത്തിൽനിന്നു രക്ഷപ്പെടാൻ ബാൽക്കണിയിലേക്ക് മാറി. അവിടെയും തീ പടർന്നപ്പോൾ ബാൽക്കണിയുടെ റെയിലിംഗിൽ ഏതാനും മിനിറ്റ് തൂങ്ങിക്കിടന്ന തിവാരി ഒടുവിൽ പിടിവിട്ട് താഴേക്കു വീണു മരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലരയോടെ തീ നിയന്ത്രണവിധേയമാക്കി.
മുംബൈയിൽ 61 നില കെട്ടിടത്തിൽ തീപിടിത്തം, 19-ാം നിലയിൽനിന്നു ചാടി ഒരാൾ മരിച്ചു
12:21 AM Oct 23, 2021 | Deepika.com